കനത്തമഴ; നരിക്കുനിയില്‍ അടിയന്തിരയോഗം. മുഴുസമയ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും
നരിക്കുനി | പ്രതികൂല കാലാവസ്ഥയെ നേരിടുന്നതിന് നരിക്കുനിയില്‍ വിപുലമായ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. ഇതുമായി ബന്ധപ്പെട്ട് അടിയന്തിരയോഗം ചേര്‍ന്നു.
ദുരന്ത സാധ്യതാ പ്രദേശങ്ങള്‍ കണ്ടെത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കേണ്ടി വന്നാല്‍ മൂര്‍ഖന്‍കുണ്ട്, പാറന്നൂര്‍, പന്നിക്കോട്ടൂര്‍ എന്നിവിടങ്ങളിലെ സ്‌കൂളുകളില്‍ സൗകര്യം ഏര്‍പ്പെടുത്താനും യോഗത്തില്‍ തീരുമാനമായി. ഇതുകൂടാതെ പഞ്ചായത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തിക്കും.
യോഗത്തില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലൈല സി പി അധ്യക്ഷയായി. സെക്രട്ടറി സ്വപ്‌നേഷ്, വില്ലേജ് ഓഫീസര്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, കെ എസ് ഇ ബി, പൊതുമരാമത്ത് വകുപ്പ്, ആരോഗ്യ വിഭാഗം, കൃഷിവകുപ്പ് എന്നിവയുടെ പ്രതിനിധികള്‍ സംസാരിച്ചു. വാര്‍ഡ് അംഗങ്ങള്‍ അതതു സ്ഥലങ്ങളിലെ സ്ഥിതി വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
**കണ്‍ട്രോള്‍ റൂം നമ്പര്‍ **
അസിസ്റ്റന്റ് സെക്രട്ടറി 9847583350
ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ 9447425855, 9645211789
കെ എസ് ഇ ബി 9447910475
പൊതുമരാമത്ത് വകുപ്പ് 7594971198
കൃഷിവകുപ്പ് 99471956
എല്‍ എസ് ജി ഡി സ്റ്റാഫ് 7403318017, 9495648596