വിവരാവകാശ നിയമം : ഉപന്യാസ രചനാ മത്സരം
2005ലെ വിവരാവകാശ നിയമം, 18 സംവത്സരങ്ങൾ പൂർത്തിയാക്കുന്ന വേളയിൽ, വിദ്യാർഥികൾക്കായി മൂന്ന് വിഭാഗങ്ങളിലായി ഉപന്യാസ രചനാ മത്സരം സംഘടിപ്പിക്കുന്നു. ഹൈസ്കൂൾ (ക്ലാസ് IX – XII), ബിരുദം, പി.ജി. / മറ്റ് ഉന്നത യോഗ്യതകൾ എന്നീ വിഭാഗങ്ങളിലാണു മത്സരങ്ങൾ. അവസാന തീയതി 15 ജനുവരി 2024. മലയാളത്തിലും ഇംഗ്ലീഷിലും ഉള്ള എൻട്രികൾക്ക് പ്രത്യേകം സമ്മാനം. വിജയികൾക്ക് ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും. വിശദവിവരങ്ങൾക്ക്: www.img.kerala.gov.in.