വിദ്യാഭ്യാസം

കീം-2024 ; റീഫണ്ടിന് അർഹതയുള്ളവർ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ സമർപ്പിക്കണം

അവസാന തീയതി: മാർച്ച് 21

തിരുവനന്തപുരം | 2023-24 അധ്യയന വർഷത്തെ കീം (Engineering/Architecture, MBBS/BDS/B-Pharm/Medical Allied Courses) പ്രവേശനവുമായി ബന്ധപ്പെട്ട് പ്രവേശന പരീക്ഷാ കമ്മീഷണർക്ക് ഫീസ് ഒടുക്കിയിട്ടുളളവരിൽ റീഫണ്ടിന് അർഹതയുള്ള വിദ്യാർത്ഥികളിൽ ഇതുവരെയും അക്കൗണ്ട് ഡീറ്റെയിൽസ് അപ്‌ലോഡ്‌ ചെയ്യാത്തവർക്കും, അക്കൗണ്ട് ഡീറ്റെയിൽസ് തെറ്റായതു കാരണം റീഫണ്ട് ലഭിക്കാത്തവർക്കും തുക ബാങ്ക് അക്കൗണ്ട് വഴി തിരികെ നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചു. റീഫണ്ടിന് അർഹതയുള്ള വിദ്യാർത്ഥികളുടെ ലിസ്റ്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. റീഫണ്ട് ലഭിക്കാൻ അർഹതയുള്ള വിദ്യാർത്ഥികൾ www.cee.kerala.gov.in ലെ KEAM 2023 Candidate Portal എന്ന ലിങ്കിൽ ആപ്ലിക്കേഷൻ നമ്പർ, പാസ്‌വേഡ് എന്നിവ നൽകി പ്രവേശിച്ച് Submit Bank Account Details എന്ന മെനു ക്ലിക്ക് ചെയ്ത് അവരവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ മാർച്ച് 21ന് വൈകിട്ട് അഞ്ചുവരെ ഓൺലൈനായി സമർപ്പിക്കാം. വിശദ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. അക്കൗണ്ട് വിവരങ്ങൾ കൃത്യമായി നൽകാത്തവരുടെ തുക ഇനിയൊരറിയിപ്പില്ലാതെ തന്നെ സർക്കാരിലേക്ക് മുതൽക്കൂട്ടും. ഹെൽപ്പ് ലൈൻ നമ്പർ: 0471-2525300.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x