സെക്യൂരിറ്റി ഗാര്‍ഡ്/നൈറ്റ് വാച്ച്മാന്‍ ഒഴിവ്
പാലക്കാട് ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ സെക്യൂരിറ്റി ഗാര്‍ഡ്/നൈറ്റ് വാച്ച്മാന്‍ തസ്തികയില്‍ താത്കാലിക ഒഴിവുണ്ട്. ഏഴാം ക്ലാസ് പാസായ, ബിരുദം നേടിയിട്ടില്ലാത്ത വിമുക്തഭടന്മാര്‍ക്ക് അപേക്ഷിക്കാം. പ്രായം: ജനുവരി ഒന്നിന് 18 നും 50നും മധ്യേ. ശമ്പളം: 21,175 രൂപ. ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ ഡിസംബര്‍ 18 നകം നേരിട്ടെത്തി പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ഓഫീസര്‍ അറിയിച്ചു.