ഹോസ്റ്റലിലേക്ക് വനിത പാചകതൊഴിലാളികളെ ആവശ്യമുണ്ട്
കോഴിക്കോട് | സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജ് വനിത ഹോസ്റ്റലിലേക്ക് വനിത പാചക തൊഴിലാളികളെ ആവശ്യമുണ്ട്. സമാനമായ തസ്തികയില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം ഉണ്ടായിരിക്കണം. താമസിച്ചു ജോലിചെയ്യുന്നവര്‍ക്ക് മുന്‍ഗണന. ദിവസ വേതനാടിസ്ഥാനത്തില്‍ ആയിരിക്കും നിയമനം. താല്പര്യമുള്ളവര്‍ ഡിസംബര്‍ നാലിന് രാവിലെ 11 മണിക്ക് കോളേജില്‍ നേരിട്ട് കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോണ്‍: 0495-2383210.