കനിവ് 108 ആംബുലന്‍സ് ഇനിമുതല്‍ നരിക്കുനിയിലും | അടിയന്തിരഘട്ടങ്ങളില്‍ സൗജന്യ സേവനം
നരിക്കുനി | സംസ്ഥാന സര്‍ക്കാറിന്റെ കനിവ് 108 ആംബുലന്‍സിന്റെ സേവനം ഇനിമുതല്‍ നരിക്കുനി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലും ലഭ്യമാവും. അടിയന്തിര ഘട്ടങ്ങളില്‍ സഹായകരമാവുന്ന വിധത്തില്‍ സംസ്ഥാനത്തുടനീളം 2019 മുതല്‍ 315 ആംബുലന്‍സ് സര്‍വീസ് പ്രവര്‍ത്തിച്ചു വരുന്നുണ്ട്. രാവിലെ 8 മുതല്‍ രാത്രി 8 വരെയാണ് നരിക്കുനിയില്‍ സേവനം ലഭ്യമാവുക. ഇന്ന്് രാവിലെ ആശുപത്രി പരിസരത്ത് നടന്ന ചടങ്ങില്‍ ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി സുനില്‍ കുമാര്‍ ഫ്്‌ളാഗ് ഓഫ് ചെയ്ത് ആംബുലന്‍സ് നാടിന് സമര്‍പ്പിച്ചു. ചേളന്നൂര്‍ ബ്ലോക്ക് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സര്‍ജാസ് കുനിയില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഐ പി രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ശിഹാന രാരപ്പന്‍കണ്ടിയില്‍, നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജൗഹര്‍ പൂമംഗലം, മെമ്പര്‍മാരായ സി കെ സലിം, ടി കെ സുനില്‍ കുമാര്‍, ടി രാജു, മിനി പുല്ലംകണ്ടിയില്‍, എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ പ്രസിന്‍ എന്നിവര്‍ സംസാരിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ പ്രീത സ്വാഗതവും മിഥിലേഷ് നന്ദിയും പറഞ്ഞു. ഡ്രൈവര്‍മാര്‍ക്ക് പുറമെ പ്രത്യേക പരിശീലനം നേടിയ നഴ്സിന്റെ സേവനവും ഈ ആംബുലന്‍സിന്റെ പ്രത്യേകതയാണ്. പൊതുജനങ്ങള്‍ക്ക് അടിയന്തിരഘട്ടങ്ങളില്‍ 108 എന്ന നമ്പറിലേക്ക് വിളിച്ചാല്‍ സൗജന്യ സേവനം ലഭ്യമാവും.