പ്രാദേശികം

ലോകകപ്പ് സമയത്തെ ലോഡ്ഷെഡ്ഡിങ്: നരിക്കുനിയിലും കാക്കൂരിലും ഡിവൈഎഫ്ഐ പ്രതിഷേധം

നരിക്കുനി | ലോകകപ്പ് മത്സരങ്ങൾ നടക്കുന്ന സമയത്ത് ലോഡ്ഷെഡ്ഡിങ് ഏർപ്പെടുത്തിയതിനെതിരെ ഡിവൈഎഫ്ഐ പ്രതിഷേധം സംഘടിപ്പിച്ചു. നരിക്കുനി, കാക്കൂർ കെഎസ്ഇബി ഓഫീസുകൾക്ക് മുന്നിൽ പന്ത് തട്ടിയാണ് പ്രതിഷേധ കൂട്ടായ്മ നടത്തിയത്.

നരിക്കുനിയിലെ പ്രതിഷേധം ഡിവൈഎഫ്ഐ നരിക്കുനി ബ്ലോക്ക് സെക്രട്ടറി ബി.സി. അനുജിത്ത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റി അംഗം കെ.കെ. വിപിൻ അധ്യക്ഷനായി. ഡിവൈഎഫ്ഐ നരിക്കുനി ബ്ലോക്ക് പ്രസിഡന്റ് ഇ. വൈശാഖ്, ട്രഷറർ എൻ. അശ്വിൻ ദാസ്, ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ സബിൻ രാജ്, കെ. നിതിൻ എന്നിവർ സംസാരിച്ചു. ബ്ലോക്ക് ജോയിന്റ് സെക്രട്ടറി ഫസലുറഹ്മാൻ സ്വാഗതവും ബ്ലോക്ക് കമ്മിറ്റി അംഗം പി.എം. നിതിൻ നന്ദിയും പറഞ്ഞു.

കാക്കൂരിൽ നടന്ന പ്രതിഷേധം ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗം ടി.എൻ. രമ്യേഷ് ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗം വി.കെ. നിസാമുദ്ദീൻ അധ്യക്ഷനായി. ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ വി.സി. അബിൻ സ്വാഗതവും അഖിൽ രാജ് നന്ദിയും പറഞ്ഞു.