കോഴിക്കോടിന് പുതിയ കളക്ടർ: എം.എസ്. മാധവിക്കുട്ടി ഐഎഎസ് തിങ്കളാഴ്ച ചുമതലയേൽക്കും.
കോഴിക്കോട് | സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് സർക്കാർ നടത്തിയ വൻ അഴിച്ചുപണിയുടെ ഭാഗമായി കോഴിക്കോട് ജില്ലാ കളക്ടറായി എം.എസ്. മാധവിക്കുട്ടിയെ നിയമിച്ചു. നിലവിൽ പാലക്കാട് ജില്ലാ കളക്ടറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു ഇവർ. നിലവിലെ കോഴിക്കോട് കളക്ടർ സ്നേഹിൽ കുമാർ സിങ്ങിനെ പുതിയ എൻട്രൻസ് കമ്മീഷണറായും നിയമിച്ചു.
തിങ്കളാഴ്ച എം.എസ്. മാധവിക്കുട്ടി കോഴിക്കോട് ജില്ലാ കളക്ടറായി ഔദ്യോഗികമായി ചുമതലയേൽക്കും.

