പ്രാദേശികം

വിദ്യാഭ്യാസ മേഖലയിലെ പ്രവർത്തനങ്ങൾക്ക് പ്രഥമ പരിഗണന: പി. കെ. ഫിറോസ് എം. എൽ. എ

എളേറ്റിൽ | മണ്ഡലത്തിലെ വിദ്യാഭ്യാസ മേഖലയിലെ പ്രവർത്തനങ്ങൾക്ക് താൻ പ്രഥമ പരിഗണന നൽകുമെന്ന് കൊടുവള്ളി നിയോജക മണ്ഡലം എം. എൽ. എ. പി. കെ. ഫിറോസ്. കൊടുവള്ളി നിയോജക മണ്ഡലം എം. എസ്. എഫ്. കമ്മിറ്റിയും സ്കോപ്പ് എളേറ്റിലും സംയുക്തമായി, സിജി കോഴിക്കോടിന്റെ സഹകരണത്തോടെ എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ‘കരിയർ കാർണിവൽ’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ സുഹൈൽ എളേറ്റിൽ അധ്യക്ഷത വഹിച്ചു.

കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. സി. ഉസ്സൈൻ മാസ്റ്റർ, കിഴക്കോത്ത് ബാങ്ക് പ്രസിഡന്റ് നൗഷാദ് പന്നൂർ, എം. നസീഫ്, പി. വി. ബഷീർ, കെ. കെ. ജബ്ബാർ മാസ്റ്റർ, വി. എം. മനോജ്, റാഷിദ് കാരക്കാട്, ഷാഹിദ് മാസ്റ്റർ, റഊഫ് മാസ്റ്റർ, കമറുദ്ധീൻ മാസ്റ്റർ, എം. കെ. സി. അബ്ദുറഹ്മാൻ, സലാം ഓമശ്ശേരി, നാസർ മാവൂർ, എം. എ. അബീഷ്, സമദ് വട്ടോളി, ഫസലു എളേറ്റിൽ, റൂവൈസ്, ഷാനിദ്, അൻസാർ പറക്കുന്ന്, അഫ്ലഹ്, സിനാൻ ചളിക്കോട് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.

മിസ്ബഹ് കൈവേലിക്കടവ് സ്വാഗതവും നിയാസ് നരിക്കുനി നന്ദിയും രേഖപ്പെടുത്തി.