കർഷകദിനം; നരിക്കുനിയിൽ ഇന്ന് വിപുലമായ പരിപാടികൾ
നരിക്കുനി | ചിങ്ങം ഒന്ന് കർഷക ദിനത്തിന്റെ ഭാഗമായി നരിക്കുനിയിൽ ഇന്ന് വിപുലമായ പരിപാടികൾ നടക്കും. ഗ്രാമപഞ്ചായത്തും കൃഷിഭവനും ചേർന്നാണ് ദിനാചാരണം സംഘടിപ്പിക്കുന്നത്. രാവിലെ ഒമ്പതരക്ക് പാറന്നൂർ ജി എം എൽ പി സ്കൂൾ പരിസരത്ത് നിന്നാരംഭിക്കുന്ന ഘോഷയാത്രയോടെ പരിപാടികൾക്ക് തുടക്കമാവും. തുടർന്ന് നരിക്കുനി എ യു പി സ്കൂളിൽ നടക്കുന്ന ചടങ്ങിൽ കർഷകരെ ആദരിക്കൽ, കർഷക സെമിനാർ, കാർഷിക ഉത്പന്ന വിപണനം, കലാപരിപാടികൾ എന്നിവയും നടക്കും.