ഓണാഘോഷം ലക്ഷ്യമിട്ട് ലഹരിമാഫിയ; തടയിട്ട് പൊലീസ്. ഒരാൾ പിടിയിൽ
കോഴിക്കോട് | ഓണാഘോഷം ലക്ഷ്യമിട്ട് ബെംഗളൂരുവില്‍ നിന്നും കാറില്‍ കടത്തിക്കൊണ്ടു വന്ന വന്‍ ലഹരിമരുന്ന് ശേഖരം പൊലീസ് പിടികൂടി. 237 ഗ്രാം എംഡിഎംഎയാണ് ഡാന്‍സാഫും ബേപ്പൂര്‍ പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മാത്തോട്ടം സ്വദേശി മുഹമ്മദ് സഹദിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ കൂട്ടാളി കല്ലായി സ്വദേശി മുഹമ്മദ് ഫായിസിനായി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ഓടിരക്ഷപ്പെട്ട ഫായിസിനെ ഉടന്‍ പിടികൂടാന്‍ കഴിയുമെന്നാണ് പൊലീസ് കരുതുന്നത്.