ജില്ലാ വാർത്തകൾ

താമരശ്ശേരി താലൂക്കിൽ റേഷൻകാർഡ് മസ്റ്ററിംഗ്

താമരശ്ശേരി | റേഷൻകാർഡ് മസ്റ്ററിംഗ് ഇതുവരെ നടത്താത്ത താമരശ്ശേരി താലൂക്കിലെ മുൻഗണന-എഎവൈ കാർഡുകളിൽ ഉൾപ്പെട്ട അംഗങ്ങൾക്ക് ഇ-പോസ് മെഷീൻ, ഐറിസ് സ്കാനർ, ഫേസ്ആപ്പ് എന്നിവ ഉപയോഗിച്ച് മസ്റ്ററിംഗ് എത്താൻ അവസരം. ഇതിനായുള്ള ക്യാമ്പ് ഡിസംബർ രണ്ടു മുതൽ എട്ടു വരെ രാവിലെ എട്ടു മുതൽ ഉച്ച 12 വരെയും വൈകീട്ട് 3 മുതൽ 7 വരെയും പ്രവർത്തിക്കും.

റേഷൻ കടകളും ക്യാമ്പ് നടക്കുന്ന സ്ഥലവും:

റേഷൻകട നമ്പർ 3- കൈതപ്പൊയിൽ, 7-വെസ്റ്റ് കൈതപ്പൊയിൽ, 9-ഇങ്ങാപ്പുഴ, 19-വെട്ടിയൊഴിഞ്ഞ തോട്ടം, 22-ചുങ്കം, 33-ചെമ്പുകടവ്, 36-പുലിക്കയം, 46-തിരുവമ്പാടി, 50-കൂമ്പാറ, 52-കൂടരഞ്ഞി, 56-ഓമശ്ശേരി, 65-വാവാട്, 67-കളരാന്തിരി, 72-കൊടുവള്ളി, 79-ചളിക്കോട്, 85-കത്തറമ്മൽ, 89-നരിക്കുനി, 91-പൂനൂർ.  

കൂടാതെ ഈ തീയതികളിൽ ഉച്ച 12.30 മുതൽ വൈകുന്നേരം 3.30 വരെ താമരശ്ശേരി ചുങ്കത്ത് പ്രവർത്തിക്കുന്ന താലൂക്ക് സപ്ലൈ ഓഫീസിൽ നേരിട്ട് ഹാജരായും മസ്റ്ററിംഗ് ചെയ്യാം. താമരശ്ശേരി താലൂക്ക് സപ്ലൈ ഓഫീസിന് കീഴിലുള്ള മുഴുവൻ റേഷൻ കടകളിലും ഇ-പോസ് മെഷീൻ,  ഫെയ്സ് ആപ്പ് വഴി മസ്റ്ററിംഗ് നടത്താൻ അവസരമുണ്ട്.

വിവിധ കാരണങ്ങളാൽ മസ്റ്ററിംഗ് ചെയ്യാൻ സാധിക്കാത്തവർ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.