വിയോഗ വാർത്ത

കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു

കാക്കൂർ | കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. കാക്കൂർ പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ ബാലുശ്ശേരി സ്വദേശി പി.വി.ബഷീർ ആണ് മരിച്ചത്. ഞായറാഴ്ചയാണ് വീട്ടിൽ കുഴഞ്ഞുവീണത്.

തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. താമരശ്ശേരി, ബാലുശ്ശേരി പൊലീസ് സ്റ്റേഷനുകളിൽ ജോലി ചെയ്തിരുന്നു.