ഡാറ്റാ എന്‍ട്രി ഓപ്പറേറ്റർ: കൂടിക്കാഴ്ച 29-ന്
കോഴിക്കോട് | ഗവ. മെഡിക്കല്‍ കോളേജ് റേഡിയോതെറാപ്പി വിഭാഗത്തിലെ ആശുപത്രി അടിസ്ഥാനമാക്കിയുള്ള ക്യാന്‍സര്‍ രജിസ്ട്രി സ്കീമില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററുടെ രണ്ട് ഒഴിവിലേക്ക് താല്‍കാലികാടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി – 18-36 വയസ്സ് (നിയമാനുസൃത ഇളവുകള്‍ ലഭിക്കും)
യോഗ്യത – ഡിസിഎ/പിജിഡിസിഎയും ആശുപത്രി അടിസ്ഥാനമാക്കിയുള്ള ക്യാന്‍സര്‍ രജിസ്ട്രിയിലെ പ്രവര്‍ത്തി പരിചയവും. വേതനം 17,000 രൂപ.
വയസ്സ്, യോഗ്യത, ഐഡന്റ്‌റിറ്റി ഇവ തെളിയിക്കുന്ന രേഖകളുടെ അസ്സലും പകര്‍പ്പുകളും സഹിതം നവംബര്‍ 29-നു പകൽ 11 മണിക്ക് കോളേജ് ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോണ്‍ – 0495 2350216, 2350200.