റവന്യൂ ജില്ലാ സ്കൂൾസ് ബോൾ ബാഡ്മിന്റൺ; കൊടുവള്ളി ഉപജില്ല ഓവറോൾ ചാമ്പ്യൻമാർ
കോഴിക്കോട് | ചാലിയം ഉമ്പിച്ചി ഹാജി ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ നടന്ന കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾസ് ബോൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ കൊടുവള്ളി ഉപജില്ല ഓവറോൾ ചാമ്പ്യന്മാരായി. ജൂനിയർ ഗേൾസ്, സീനിയർ ബോയ്സ്, ഗേൾസ് വിഭാഗങ്ങളിലാണ് കൊടുവള്ളി ജേതാക്കളായത്. ഫറോക്ക് ഉപജില്ല രണ്ടാം സ്ഥാനവും കുന്നുമ്മൽ ഉപജില്ല മൂന്നാം സ്ഥാനവും നേടി.