വിദ്യാഭ്യാസം

കിറ്റ്സിൽ അയാട്ടാ കോഴ്സുകൾ; പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം

തിരുവനന്തപുരം | സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ്‌ ഇൻസ്റ്റിറ്റ്യൂട്ടായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (കിറ്റ്സ്) ൽ 6 മാസം ദൈർഘ്യമുള്ള അയാട്ടയുടെ ഡിപ്ലോമ കോഴ്സുകളായ അയാട്ട ഫൗണ്ടേഷൻ ഇൻ ട്രാവൽ ആൻഡ് ടൂറിസം വിത്ത് ഗലീലിയോ ആൻഡ് അമാഡസ്, എയർപോർട്ട് ഓപ്പറേഷൻസ് ഫണ്ടമെന്റൽസ് എന്നിവയിൽ അഡ്മിഷൻ ആരംഭിച്ചു. 6 മാസം ദൈർഘ്യമുള്ള കോഴ്സിന്റെ അടിസ്ഥാന യോഗ്യത പ്ലസ് ടു. കൂടുതൽ വിവരങ്ങൾക്ക് www.kittsedu.org എന്ന വെബ്സൈറ്റിലോ 0471-2329468, 2339178, 2329539, 9446329897 എന്നീ നമ്പറുകളിലോ ബന്ധപ്പെടാം.

Highlight: ayatta courses in kitts; Candidates with Plus Two qualification can apply