തൊഴിൽ

കുടുംബശ്രീ ബ്ലോക്ക് കോഡിനേറ്റർ തസ്തികയിലേക്ക് നിയമനം

കോഴിക്കോട് | ജില്ലയിൽ കുടുംബശ്രീ ബ്ലോക്ക് കോഡിനേറ്റർ തസ്തികയിലേക്ക് താത്കാലിക ഒഴിവ്. ഒരുവർഷത്തേക്കാണ് നിയമനം. അപേക്ഷകർ കുടുംബശ്രീ അംഗമോ കുടുംബാംഗമോ ഓക്സിലറി ഗ്രൂപ്പ് അംഗമോ ആവണം. പ്രായം 35 കവിയരുത്. ബി.സി. 1 കാറ്റഗറിയിലേക്ക് ബിരുദാനന്തര ബിരുദമുള്ളവർക്കും ബി.സി. 2 കാറ്റഗറിയിലേക്ക് ബിരുദവും കംപ്യൂട്ടർ പരിജ്ഞാനവുമുള്ള വനിതകൾക്കും അപേക്ഷിക്കാം. ഡിസംബർ 20-ന് വൈകീട്ട് അഞ്ചിനുമുൻപായി ജില്ലാ മിഷൻ കോഡിനേറ്റർ, കുടുംബശ്രീ, ഡി. ബ്ലോക്ക്, രണ്ടാംനില, കളക്ടറേറ്റ്, സിവിൽ സ്റ്റേഷൻ പി.ഒ., കോഴിക്കോട് 673020 എന്ന വിലാസത്തിൽ അപേക്ഷകൾ തപാലായോ നേരിട്ടോ എത്തിക്കണം. ഫോൺ: 0495 2373066.