വിദ്യാഭ്യാസം

പട്ടികജാതി പട്ടികവർഗ്ഗക്കാർക്ക് സൗജന്യ കമ്പ്യൂട്ടർ പരിശീലനം

തിരുവനന്തപുരം | കേന്ദ്ര തൊഴിൽ ഉദ്യോഗസ്ഥ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം പട്ടികജാതി/ പട്ടികവർഗ്ഗക്കാരായ യുവതീ യുവാക്കളുടെ തൊഴിൽ സാധ്യത വർദ്ധിപ്പിക്കുന്നതിനു വേണ്ടി വിവിധ കമ്പ്യൂട്ടർ കോഴ്സുകൾ 2024 ജൂലായ് മാസം 1-ാം തീയതി മുതൽ വിവിധ ജില്ലകളിൽ ആരംഭിക്കും. പ്ലസ്ടു പാസായവർക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടർ കോഴ്സുകൾക്ക് പ്രതിമാസം 1000 രൂപ സ്റ്റൈപ്പന്റും മറ്റു പഠനസാമഗ്രികളും സൗജന്യമായി നൽകും. കോഴ്സുകളിൽ ചേരുവാൻ താൽപര്യമുള്ളവർ ജൂൺ 20-ാം തീയതിക്കകം വിശദമായ ബയോഡാറ്റയും എസ്.എസ്.എൽ.സി, പ്ലസ്ടു, വരുമാന സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, എംപ്ലോയ്മെന്റ് കാർഡ്, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ, ബാങ്ക് പാസ്ബുക്ക് (ഫ്രണ്ട് പേജ്) എന്നീ രേഖകളുടെ കോപ്പി സഹിതം “സബ്-റീജിയണൽ എംപ്ലോയ്മെന്റ് ഓഫീസർ, നാഷണൽ കരിയർ സർവീസ് സെന്റർ ഫോർ എസ്.സി/ എസ്.ടി, സംഗീത കോളേജിന് പുറകുവശം, തൈക്കാട്, തിരുവനന്തപുരം – 14” എന്ന വിലാസത്തിലോ placementsncstvm@gmail.com എന്ന ഇ-മെയിലിലോ  അയക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471 2332113, 8304009409.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x