ജില്ലാ വാർത്തകൾ

സ്കൂട്ടർ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; വാർഡ്‌ മെമ്പർക്ക് ദാരുണാന്ത്യം

സ്‌കൂട്ടര്‍ അപകടത്തില്‍ പരുക്കേറ്റ കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പർ ആയിഷ ചേലപ്പുറം നിര്യാതയായി. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്.

നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ ഇലക്ട്രിക് പോസ്റ്റിലിടിച്ചാണ് അപകടമുണ്ടായത്. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആയിരുന്നു അവർ.