പ്രാദേശികം

ബഷീർ സ്മരണയുണർത്തി നരിക്കുനി എ.യു.പി സ്‌കൂൾ വിദ്യാർത്ഥികളുടെ ദൃശ്യാവിഷ്കാരം

നരിക്കുനി | സാഹിത്യ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ മുപ്പത്തിരണ്ടാമത് ഓർമദിനത്തോടനുബന്ധിച്ച് നരിക്കുനി എ.യു.പി. സ്‌കൂൾ വിദ്യാർത്ഥികൾ ഒരുക്കിയ ‘ബഷീർ ദിന ദൃശ്യാവിഷ്കാരം’ ശ്രദ്ധേയമായി. സ്‌കൂളിലെ വിദ്യാരംഗം ക്ലബ്ബിന്റെ നേതൃത്വത്തിൽ നരിക്കുനി പഞ്ചായത്ത് ഓപ്പൺ സ്റ്റേജിലാണ് കുട്ടികൾ ഈ മനോഹരമായ പരിപാടി അവതരിപ്പിച്ചത്.

പി.ടി.എ. വൈസ് പ്രസിഡന്റ് ഷിബു അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ഷെർളി ഉദ്ഘാടനം ചെയ്തു. സ്‌കൂൾ ഹെഡ്മിസ്ട്രസ് കൃഷ്ണകുമാരി, വിദ്യാരംഗം ക്ലബ്ബ് കൺവീനർ ജിയാദ്, അമീഖ ടീച്ചർ എന്നിവർ സംസാരിച്ചു.