പ്രാദേശികം

അക്കാദമിക മികവിന് അംഗീകാരം; വിദ്യാർത്ഥികളെ അനുമോദിച്ച് നരിക്കുനി ബിൽഡിങ് ഓണേഴ്‌സ് അസോസിയേഷൻ

നരിക്കുനി | വിദ്യാഭ്യാസ മേഖലയിൽ ഉജ്ജ്വല വിജയം കരസ്ഥമാക്കിയ അസോസിയേഷൻ അംഗങ്ങളുടെ മക്കൾക്ക് ആദരവുമായി നരിക്കുനി പഞ്ചായത്ത് ബിൽഡിങ് ഓണേഴ്‌സ് അസോസിയേഷൻ. ഈ അധ്യയന വർഷം എസ്.എസ്.എൽ.സി, പ്ലസ് ടു, ബിരുദ പരീക്ഷകളിൽ ഉന്നത നേട്ടം കൈവരിച്ച അംഗങ്ങളുടെ മക്കളെയാണ് അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രത്യേക ചടങ്ങിൽ അനുമോദിച്ചത്.

വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച അനുമോദന സമ്മേളനത്തിന്റെ ഉദ്ഘാടനം നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി. ലൈല നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജൗഹർ പൂമംഗലം ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി.

യോഗത്തിൽ കെ.വി. വിജയൻ അധ്യക്ഷത വഹിച്ചു. വി.ഐ. വാസുദേവൻ നമ്പൂതിരി, ടി.കെ. മുസ്തഫ, ഒ. മുഹമ്മദ്, കെ.സി. സാലി മാസ്റ്റർ, സി.കെ. വിനോദ് കുമാർ എന്നിവർ സംസാരിച്ചു. തുടർന്ന് ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള ഉപഹാര വിതരണവും നടന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
0
Would love your thoughts, please comment.x
()
x