വനിതകൾക്ക് സൗജന്യ തയ്യൽ പരിശീലനം
കോഴിക്കോട് | മാത്തറയിൽ പ്രവർത്തിക്കുന്ന കനറ ബാങ്ക് ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിൽ വനിതകൾക്കായി സൗജന്യ തയ്യൽ പരിശീലനം സംഘടിപ്പിക്കുന്നു. 31 ദിവസം നീണ്ടുനിൽക്കുന്ന പരിശീലന പരിപാടിയിലേക്കാണ് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സ്വയംതൊഴിൽ കണ്ടെത്താനും സാമ്പത്തിക ഭദ്രത കൈവരിക്കാനും ആഗ്രഹിക്കുന്ന വനിതകൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം.
18 വയസിനും 49 വയസിനും ഇടയിൽ പ്രായമുള്ള വനിതകൾക്കാണ് പരിശീലനത്തിൽ പങ്കെടുക്കാൻ അവസരമുള്ളത്. താല്പര്യമുള്ളവർ ജൂൺ 13-നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി 9447276470 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

