ഫയർസ്റ്റേഷൻ പ്രവൃത്തി ഉദ്ഘാടനം: സ്വാഗതസംഘം രൂപീകരിച്ചു
നരിക്കുനി | ഫയർ സ്റ്റേഷൻ കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനവുമായി ബന്ധപ്പെട്ട സ്വാഗതസംഘ രൂപീകരണ യോഗം കൊടുവള്ളി നിയോജക മണ്ഡലം എം.എൽ.എ പി.കെ. ഫിറോസ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി. ലൈല അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജൗഹർ പൂമംഗലം, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷറഫുദ്ദീൻ മാസ്റ്റർ, പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻമാരായ സി.കെ. സലീം, ഷെർലി പയ്യടി, സഫീന ബഷീർ, വാർഡ് മെമ്പർമാരായ ടി.കെ. സുനിൽകുമാർ, സുനിത, സുഗുണ, ഗിരിജ ടീച്ചർ, മുൻ പ്രസിഡന്റുമാരായ പി. ശശീന്ദ്രൻ മാസ്റ്റർ, വി.സി. മുഹമ്മദ് മാസ്റ്റർ, പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി.കെ. മനോജ് കുമാർ, ഫയർ ഓഫീസർമാരായ പ്രദീപ്, വിപിൻദാസ് എന്നിവർ സംസാരിച്ചു.
വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.സി. അബ്ദുൽ ഖാദർ, പി.ഐ. വാസുദേവൻ നമ്പൂതിരി, ശിവാനന്ദൻ മന്നത്ത്, മനോജ് നടുക്കണ്ടി, ഒ.പി.എം. ഇഖ്ബാൽ, മജീദ് മഠത്തിൽ തുടങ്ങിയവർ പങ്കെടുത്തു.
ഭാരവാഹികളായി പി.കെ. ഫിറോസ് എം എൽ എ (ചെയർമാൻ), ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി. ലൈല (ജനറൽ കൺവീനർ), ജൗഹർ പൂമംഗലം (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

