തൊഴിൽ

മാവൂർ ഗവ. പ്രീ-മെട്രിക് ഹോസ്റ്റലിൽ ട്യൂട്ടർ നിയമനം: അഭിമുഖം ജൂൺ 15-ന്

മാവൂർ | പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള മാവൂര്‍ ഗവ. പ്രീ മെട്രിക് ഹോസ്റ്റലില്‍ താമസിക്കുന്ന അഞ്ച് മുതല്‍ പത്ത് വരെ ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക് ഇംഗ്ലീഷ്, കണക്ക്, നാച്വുറല്‍ സയന്‍സ്, സോഷ്യല്‍ സ്റ്റഡീസ്, ഹിന്ദി വിഷയങ്ങളില്‍ ട്യൂട്ടര്‍മാരെ നിയമിക്കാന്‍ ജൂണ്‍ 15ന് രാവിലെ 11ന് കുന്ദമംഗലം ബ്ലോക്ക് ഓഫീസില്‍ അഭിമുഖം നടത്തും. യോഗ്യത: ഹൈസ്‌കൂള്‍ വിഭാഗം -ബി.എഡ്/തതുല്യ യോഗ്യത, യു.പി വിഭാഗം -ടി.ടി.സി/തതുല്യ യോഗ്യത, കെ-ടെറ്റ്. വെള്ളപേപ്പറില്‍ തയാറാക്കിയ അപേക്ഷയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം എത്തണം. ഫോണ്‍: 9188920084, 9495456579.