എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം
കോഴിക്കോട് | സിവില്‍ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ മെയ് 23-ന് രാവിലെ 10.30 മുതല്‍ ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവുള്ള എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്, അക്കൗണ്ട്സ് എക്സിക്യൂട്ടീവ്, ടെലികോളര്‍, സെയില്‍സ് എക്സിക്യൂട്ടീവ്, സെയില്‍സ് ആന്റ് മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ്, സെയില്‍സ് ആന്റ് മാര്‍ക്കറ്റിംഗ് മാനേജര്‍, ലോണ്‍ ആന്റ് കളക്ഷന്‍ ഓഫീസര്‍ എന്നീ തസ്തികകളിലേക്ക് അഭിമുഖം നടത്തും. യോഗ്യത: എ.എന്‍.എം, ജി.എന്‍.എം, പ്ലസ്ടു, ബിരുദം, ഐ.ടി.ഐ, ഡിപ്ലോമ. ഉദ്യോഗാര്‍ത്ഥികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, 300 രൂപ, പാസ്സ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് അഭിമുഖത്തിന് പങ്കെടുക്കാം. നിലവില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് രജിസ്ട്രേഷന് സ്ലിപ്പുമായെത്തി അഭിമുഖത്തിന് പങ്കെടുക്കാം. ഫോണ്‍: 0495 -2370176, 2370178.

