Blogപ്രാദേശികം

സ്പോർട്സ് കിറ്റ് വിതരണത്തിൽ കാലതാമസം; മടവൂർ പഞ്ചായത്ത് ബോർഡ് യോഗം ബഹിഷ്കരിച്ച് പ്രതിപക്ഷം

മടവൂർ | ജില്ലാ സ്പോർട്സ് കൗൺസിൽ അനുവദിച്ച കായിക ഉപകരണങ്ങളുടെ വിതരണത്തിൽ ഭരണസമിതി കാലതാമസം വരുത്തുന്നു എന്ന ആരോപണവുമായി മടവൂർ ഗ്രാമപഞ്ചായത്ത് ബോർഡ് യോഗം പ്രതിപക്ഷ അംഗങ്ങൾ ബഹിഷ്കരിച്ചു.

കഴിഞ്ഞ ഫെബ്രുവരി 16-ന് പഞ്ചായത്ത് അധികൃതർ ഏറ്റുവാങ്ങിയ സ്പോർട്സ് കിറ്റുകൾ മാസങ്ങൾ കഴിഞ്ഞിട്ടും ക്ലബ്ബുകൾക്കോ വിദ്യാലയങ്ങൾക്കോ വിതരണം ചെയ്തില്ലെന്നാണ് എൽ.ഡി.എഫ് അംഗങ്ങളുടെ പരാതി. ഭരണസമിതിയുടെ ഈ നിലപാടിൽ പ്രതിഷേധിച്ചാണ് എ.പി. നസ്‌തർ, ഒ. അബ്ദുറഹിമാൻ, ജോഷിത, അമൃത, ജഷീല എന്നിവരുടെ നേതൃത്വത്തിലുള്ള അംഗങ്ങൾ യോഗത്തിൽ നിന്നും ഇറങ്ങിപ്പോയത്.