പ്രാദേശികം

എം എൽ എ ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ വകയിരുത്തി നരിക്കുനി ബസ് സ്റ്റാന്റ് നവീകരിക്കുന്നു

നരിക്കുനി | എം എൽ എയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ വകയിരുത്തി നവീകരിക്കുന്ന നരിക്കുനി ബസ് സ്റ്റാന്റ് പ്രവൃത്തി ഉദ്ഘാടനം എം കെ മുനീർ എം എൽ എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിൽകുമാർ തേനാറു ക്കണ്ടിയിൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി സുനിൽകുമാർ മുഖ്യാതിഥിയായിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.പി ലൈല, മെമ്പർമാരായ മൊയ്തി നെരോത്ത്, സുബൈദ കൂടത്തൻകണ്ടി, ഷറീന ഈങ്ങാപാറയിൽ, ജൗഹർ പൂമംഗലം, സി.കെ സലീം, ടി രാജു, മിനി പുല്ലംക്കണ്ടി, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ വി ഇല്ല്യാസ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി ഐ വാസുദേവൻ നമ്പൂതിരി, കെ സി കാദർ ഹാജി, പി സി രവീന്ദ്രൻ, അശോകൻ മാസ്റ്റർ കല്ലിൽ, ശിവാനന്ദൻ മന്നത്ത്, ഒപിഎം ഇക്ബാൽ, ബാലകൃഷ്ണൻ മാസ്റ്റർ, മജീദ് മഠത്തിൽ, ഹാരിസ് പാലങ്ങാട്, നൗഷാദലി, സിദ്ധീക്ക് കടന്നലോട്ട്, വിജയൻ എന്നിവർ സംസാരിച്ചു.