കേരളംജില്ലാ വാർത്തകൾ

‘കായകല്‍പ്പം’ ജനസമ്പര്‍ക്ക പരിപാടി: സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട്ട്

കോഴിക്കോട് | ആരോഗ്യ മേഖലയെ പുനരുജ്ജീവിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന തലത്തില്‍ പൊതുജനാഭിപ്രായവും നിര്‍ദേശങ്ങളും സ്വരൂപിക്കുന്നതിനായി ‘കായകല്‍പ്പം’ എന്ന പേരില്‍ നടത്തുന്ന ജനസമ്പര്‍ക്ക പരിപാടിയുടെ ആദ്യഘട്ടത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ ഒമ്പതിന് രാവിലെ 9.30ന് കോഴിക്കോട് വെള്ളയില്‍ മീനൂസ് ഓഡിറ്റോറിയത്തില്‍ നടക്കും. ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരന്‍ ഉദ്ഘാടനം നിര്‍വഹിക്കും. തുടര്‍ന്ന് രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെ ജനപ്രതിനിധികളില്‍നിന്നും ആരോഗ്യ പ്രവര്‍ത്തകരില്‍നിന്നും അഭിപ്രായ സമാഹരണം നടത്തും.