എസ് ജാനകി അനുസ്മരണം ജൂലൈ 25-ന് നരിക്കുനിയിൽ
സംഗീത ലോകത്തെ വിസ്മയം അനുഗ്രഹീത ഗായിക എസ് ജാനകിയുടെ സ്മരണയ്ക്കായി നരിക്കുനി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ വിപുലമായ അനുസ്മരണ പരിപാടി സംഘടിപ്പിക്കുന്നു. ജൂലൈ 25 ശനിയാഴ്ച വൈകിട്ട് 4 മണിക്ക് നരിക്കുനി ഗ്രാമപഞ്ചായത്ത് സി.പി. അവറാൻ മാസ്റ്റർ കമ്മ്യൂണിറ്റി ഹാളിലാണ് ചടങ്ങ് നടക്കുന്നത്.
ഇന്ത്യൻ സിനിമയിലെയും മലയാളികളുടെയും എന്നെന്നും പ്രിയപ്പെട്ട ശബ്ദമായ എസ്. ജാനകിക്കുള്ള ആദരസൂചകമായി സംഘടിപ്പിക്കുന്ന അനുസ്മരണ യോഗത്തിൽ കലാ-സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കും.

