ഗ്രാൻഡ് കൊടുവള്ളി ഫെസ്റ്റ് അടുത്തമാസം 3 മുതൽ
കൊടുവള്ളി | അസംബ്ലി മണ്ഡലത്തിലെ പഞ്ചായത്തുകളിലും കൊടുവള്ളി മുനിസിപ്പാലിറ്റിയിലുമായി നടക്കുന്ന ഗ്രാൻഡ് കൊടുവള്ളി ഫെസ്റ്റ് ഫെബ്രുവരി മൂന്നിന് ആരംഭിക്കും. ഡോ. എം കെ മുനീർ എം എൽ എയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഫെസ്റ്റ് ഫെബ്രുവരി 18 വരെ തുടരും.
വ്യാപാരമേള, കാർണിവൽ, ഗോൾഡ് എക്സിബിഷൻ, മെഗാ മെഡിക്കൽ ക്യാമ്പ്, ഫുഡ് ഫെസ്റ്റിവൽ, കാർഷിക വിപണന മേള, കലാ കായിക പരിപാടികൾ, ബുക് ഫെസ്റ്റിവൽ, വിദ്യാഭ്യാസ സെമിനാറുകൾ, ജോബ് ഫെസ്റ്റ് തുടങ്ങിയ പരിപാടികൾ മണ്ഡലത്തിലെ വിവിധയിടങ്ങളിലായി നടക്കും.
ഫെസ്റ്റിന്റെ ലോഗോ പ്രകാശനം നടൻ ജോയ് മാത്യു നിർവഹിച്ചു. എം കെ മുനീർ എം എൽ എ അധ്യക്ഷത വഹിച്ചു.