നരിക്കുനിയിൽ അഞ്ച് ഗ്രാം ബ്രൗൺ ഷുഗറുമായി മൂന്ന് അതിഥി തൊഴിലാളികൾ പിടിയിൽ
നരിക്കുനി | നരിക്കുനിയിൽ അഞ്ച് ഗ്രാം ബ്രൗൺ ഷുഗറുമായി മൂന്ന് അതിഥി തൊഴിലാളികളെ പോലീസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാൾ സ്വദേശികളായ ജഹാംഗീർ ആലം, എം.ഡി. മോമിൻ, അബ്ദുൽ മാലിക് എന്നിവരാണ് പിടിയിലായത്.
കൊടുവള്ളി പോലീസ് ഇൻസ്പെക്ടർ യു. ജയപ്രകാശിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. എസ്.ഐ. രഞ്ജിത്, എ.എസ്.ഐ.മാരായ സപ്നേഷ്, ശ്രീജേഷ്, രാജേഷ്, എസ്.സി.പി.ഒ. രതീഷ് എൻ.എം., സി.പി.ഒ.മാരായ ശ്രീനിഷ്, ശ്രീജേഷ്, ഷിജു എന്നിവർ ചേർന്ന പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

