പ്രാദേശികം

പ്രായം തളര്‍ത്താത്ത വീര്യവുമായി അച്യുതേട്ടന്‍; വാര്‍ദ്ധക്യത്തിലും തെങ്ങുകയറ്റം തുടരുന്നു

ഒടുപാറ | വയസ് എണ്‍പതോടടുത്തെങ്കിലും അച്യുതേട്ടന്‍ ഇപ്പോഴും കര്‍മനിരതനാണ്. ഒടുപാറക്കാരുടെ പ്രിയപ്പെട്ട തേങ്ങവലിക്കാരന്‍ അച്യുതേട്ടനെ പ്രായം ഒട്ടും തളര്‍ത്തിയിട്ടില്ല. വളരെ ചെറുപ്പത്തില്‍ തന്നെ തൊഴില്‍ മേഖലയില്‍ സജീവമായ അദ്ദേഹം നാട്ടിലെ പ്രധാന പരിപാടികളിലെല്ലാം നിറസാന്നിധ്യമാണ്. മുമ്പൊക്കെ രാവിലെ മുതല്‍ വൈകുന്നേരം വരെ തെങ്ങിലും കവുങ്ങിലുമൊക്കെ കയറുമായിരുന്ന അച്യുതേട്ടന്‍ ഇപ്പോള്‍ ഉച്ചവരെയാണ് ജോലിയെടുക്കുന്നത്. വിശ്രമജീവിതം നയിക്കേണ്ട ഈ പ്രായത്തിലും ജോലികള്‍ തുടരുന്നത് തൊഴിലിനോടുള്ള ആത്മാര്‍ത്ഥത കൊണ്ടും നാട്ടുകാരുടെ അകമഴിഞ്ഞുള്ള പിന്തുണയുള്ളതുകൊണ്ടുമാണ്. തേങ്ങവലിക്കിടെ വര്‍ഷങ്ങള്‍ക്ക് മുമ്പ് തെങ്ങില്‍ നിന്ന് വീണ് പരുക്കേറ്റ അച്യുതേട്ടന്‍ കുറച്ചുകാലം കിടപ്പിലായിരുന്നുവെങ്കിലും ഇപ്പോള്‍ പൂര്‍ണ ആരോഗ്യവാനാണ്. പറയത്തക്ക അസുഖങ്ങളൊന്നുമില്ല. ഒടുപാറയിലും പരിസരങ്ങളിലും തന്നെ ജോലിത്തിരക്കുള്ളത് കാരണം പുറത്തേക്കൊന്നും അദ്ദേഹത്തിന് കാര്യമായി പോവേണ്ടി വരാറില്ല. നാട്ടിലാര്‍ക്കെങ്കിലും പനിയോ മറ്റ് അസുഖങ്ങളോ വന്ന് ഇളനീരിനും കരിക്കിനുമൊക്കെ അച്യുതേട്ടനെ വിളിച്ചാല്‍ എവിടെയാണെങ്കിലും ഓടിയെത്തി അവര്‍ക്ക് സമാധാനം നല്‍കാന്‍ അദ്ദേഹം പ്രത്യേക താല്‍പര്യം കാണിക്കുമെന്ന് നാട്ടുകാര്‍ പ്രത്യേകം എടുത്തു പറയുന്നു. അച്യുതേട്ടന്റെ ആരോഗ്യത്തിനും ദീര്‍ഘായുസ്സിനും നാട്ടുകാരുടെ പ്രാര്‍ഥന എപ്പോഴുമുണ്ട്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
0
Would love your thoughts, please comment.x
()
x