പ്രാദേശികം

‘ഹൃദയപൂർവ്വം 2026’; എസ് എസ്‌ എൽ സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്നു

നരിക്കുനി | ഈ വർഷത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ നരിക്കുനി ഗ്രാമപഞ്ചായത്തിലെ വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ‘ഹൃദയപൂർവ്വം 2026’ സംഘടിപ്പിക്കുന്നു. മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനൊപ്പം അവർക്കായി പ്രത്യേക കരിയർ ഗൈഡൻസ് ക്ലാസും പരിപാടിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. നാളെ വൈകുന്നേരം 3 മണിക്ക് നരിക്കുനി കമ്മ്യൂണിറ്റി ഹാളിൽ വെച്ചാണ് ആദരിക്കൽ ചടങ്ങ് നടക്കുന്നത്.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജൗഹർ പൂമംഗലത്തിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗം പ്രസിഡന്റ് സി.പി. ലൈല ഉദ്ഘാടനം ചെയ്യും. കാറ്റലിസ്റ്റ് ഡയറക്ടർ ടി.പി. റൂബിഷ് മുഖ്യാതിഥിയായിരിക്കും. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സഫീന ബഷീർ ചടങ്ങിന് സ്വാഗതം ആശംസിക്കും. വാർഡ് മെമ്പർമാർ മുഖേന മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്ത മുഴുവൻ വിദ്യാർത്ഥികളും രക്ഷിതാക്കളും കൃത്യസമയത്ത് തന്നെ പരിപാടിയിൽ എത്തിച്ചേരണമെന്ന് ഭാരവാഹികൾ അറിയിച്ചു.