കേരളം

പ്രതിപക്ഷത്തെ നയിക്കാൻ പിണറായി വിജയൻ തന്നെ

തിരുവനന്തപുരം | തുടർച്ചയായ പത്തു വർഷം മുഖ്യമന്ത്രിയുടെ കസേരയിലിരുന്ന് സഭയെ നയിച്ച പിണറായി വിജയൻ, ഇനി പ്രതിപക്ഷത്തിന്റെ മുൻനിരയിലിരുന്ന് ഭരണപക്ഷത്തെ നേരിടും. ഭരണസിരാകേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ വിരൽത്തുമ്പിലുള്ള ഒരാൾ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് എത്തുന്നത് പുതിയ സർക്കാരിന് വലിയ വെല്ലുവിളിയാകുമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.