തൊഴിൽ

പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ താൽക്കാലിക നിയമനം

മഴക്കാല പകർച്ചവ്യാധികൾ വ്യാപകമാകുന്ന സാഹചര്യത്തിൽ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ അടിയന്തരാടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് താൽക്കാലിക നിയമനത്തിനായി വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. സ്റ്റാഫ് നഴ്സ് തസ്തികയിലേക്കുള്ള യോഗ്യത പ്ലസ് ടു, സർക്കാർ അംഗീകൃത ജി.എൻ.എം കോഴ്സ് അല്ലെങ്കിൽ ബി.എസ്‌സി. നഴ്സിംഗ്, നഴ്സിംഗ് കൗൺസിൽ രജിസ്‌ട്രേഷൻ എന്നിവയാണ്. പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. അനസ്‌തേഷ്യ ടെക്‌നീഷ്യൻ തസ്തികയിലേക്ക് പ്ലസ് ടു വും ഡിഗ്രി/ഡിപ്ലോമ ഇൻ ഓപ്പറേഷൻ തിയേറ്റർ ആൻഡ് അനസ്‌തേഷ്യ ടെക്‌നോളജിയും യോഗ്യതയാണ്. പ്രവൃത്തിപരിചയം അഭികാമ്യമാണ്. സ്റ്റാഫ് നഴ്സ് തസ്തികയിലേക്കുള്ള അഭിമുഖം ജൂലൈ 21 രാവിലെ 11നും, അനസ്‌തേഷ്യ ടെക്‌നീഷ്യൻ തസ്തികയിലേക്കുള്ള അഭിമുഖം ജൂലൈ 22 രാവിലെ 11 നും നടക്കും. താത്പര്യമുള്ള ഉദ്യോഗാർഥികൾ വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും, ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും സഹിതം നിശ്ചിത സമയത്ത് അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഓഫീസ് സമയങ്ങളിൽ ജില്ലാ ആശുപത്രിയുമായി ബന്ധപ്പെടാം.