കോഴിക്കോട്-ബാലുശ്ശേരി റോഡില്‍ ഗതാഗത നിയന്ത്രണം
കോഴിക്കോട്-ബാലുശ്ശേരി റോഡില്‍ കക്കോടി ബസാറില്‍ ഹെല്‍ത്ത് സെന്ററിന് മുന്‍വശം ഓവുചാല്‍ പ്രവൃത്തി തുടങ്ങുന്നതിനാല്‍ ഇന്ന് മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ ഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ കക്കോടി ബൈപാസ് റോഡ് വഴി പോകണം. ബൈപാസ് റോഡില്‍ പാര്‍ക്കിങ് നിരോധിച്ചതായും എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

