പ്രാദേശികം

ഓപ്പറേഷൻ തൂഫാൻ: നരിക്കുനി ഗ്രാമപഞ്ചായത്തിൽ ലഹരി വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു

നരിക്കുനി | കേരള സർക്കാർ നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുടെ ഭാഗമായി, ലഹരിക്കെതിരെയുള്ള പോരാട്ടത്തിനായി നരിക്കുനി ഗ്രാമപഞ്ചായത്ത് ബഹുജന കൂട്ടായ്മയോടെ ലഹരി വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു. ഇതിനോടനുബന്ധിച്ച് ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കലും ജനകീയ സമിതി രൂപീകരണവും നടന്നു.

ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി. ലൈല അധ്യക്ഷത വഹിച്ചു. കൊടുവള്ളി പോലീസ് എസ്.എച്ച്.ഒ എ.യു. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജൗഹർ പൂമംഗലം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷറഫുദ്ദീൻ മാസ്റ്റർ, ഗ്രാമപഞ്ചായത്ത് ചെയർമാൻമാരായ സഫീന ബഷീർ, ഷെർലി പയ്യടി, മെമ്പർമാരായ സുഗുണ, സുനിത പി, ഗിരിജ ചന്ദ്രശേഖരൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി. ശശീന്ദ്രൻ മാസ്റ്റർ, കെ.സി. കാദർ ഹാജി, കെ.കെ. മിഥിലേഷ്, അശോകൻ മാസ്റ്റർ കല്ലിൽ, ഇല്യാസ് മാസ്റ്റർ എന്നിവർ സംസാരിച്ചു.

തുടർന്ന്, വാർഡ് തലങ്ങളിൽ ലഹരി വിരുദ്ധ കൂട്ടായ്മകൾ സംഘടിപ്പിക്കുവാൻ യോഗത്തിൽ തീരുമാനിച്ചു.