വിയോഗ വാർത്ത

കുട്ടമ്പൂർ എച്ച് എസ് എസ് അധ്യാപിക സുബിത ടീച്ചർ നിര്യാതയായി

കുട്ടമ്പൂർ | കപ്പുറം ഇല്ലത്ത് അബ്‌ദുൽ അലി മാസ്റ്ററുടെ ഭാര്യയും കുട്ടമ്പൂർ ഹയർസെക്കൻഡറി സ്കൂൾ സോഷ്യൽ സയൻസ് അധ്യാപികയുമായ സുബിത ടീച്ചർ (55) നിര്യാതയായി. മക്കൾ: ഡോ. ആയിഷ ഹാദി, അസിം അലി (കപ്പുറം എൽപി സ്കൂൾ). മരുമകൻ: ഫാദി മുഹമ്മദ്‌. സഹോദരങ്ങൾ: ബഷീർ (ഒമാൻ), ഡോ. അബു, സബാഹ് (എം.എം ഹൈസ്കൂൾ റിട്ട. അധ്യാപകൻ കോഴിക്കോട്), അബ്ബാസ് (നൂക്ക് മെഡിക്കൽ ബാലുശ്ശേരി), റഫീഖ് (ഒമാൻ).

 പിതാവ്: പരേതനായ അബ്ദുൽ അസീസ് (കാരക്കുന്നത്ത്). മാതാവ്: പാത്തുമ്മ (ചേലത്തൂർ ഇയ്യാട്).